മാസപ്പിറവി

Sunday, November 11, 2012




Stretched Background Image





Smile




  • About
  • ഇവന്റുകൾ
  • ചിത്രങ്ങൾ
  • Files
നിങ്ങള്‍ക്ക് അറിയാവുന്ന ആളുകള്‍
സകലവും

  • Pma Nasar Doha
    ഹിജ്റ കമ്മിറ്റിക്കാരുടെ പ്രധാന  ഈദ് ഗാഹ് ...ആലുവ........
    ഹിജ്റ കമ്മിറ്റിക്കാരുടെ സംസ്ഥാന ഈദ്  ഗാഹ് ...ആലുവ

    1 ഇഷ്ടം ·  ·  ·നവംബര്‍ 4, 2012 10:37am-ന്
    • Abdu Salam, Sanveer A Rahman Ittoly, Abdhul Vahabഎന്നിവര്‍ക്കും,വേറെ കൂടാതെ മറ്റു 6 പേരും-പേര്‍ക്കും ഇതിഷ്ടപ്പെടു.
    • Noufel Mahe http://youtu.be/5v-vM_HteLM ചര്‍ച്ചക്കും പഠനത്തിനുമായി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.
      നവംബര്‍ 4, 2012 1:07pm-ന് · 1 ഇഷ്ടം · 2
    • Junise Bin Abdul Nazar Noufel Mahe, എന്നിട്ടെന്താ നിങ്ങൾ ഇവർ പെരുന്നാൾ കഴിച്ച ദിവസം കഴിക്കാതെ നിന്നത്.... നിങ്ങളെ അബൂബക്കർ സിദ്ധീഖ് സ്കൂളിലെ ഈദ് ഗാഹിനു കണ്ടതാണല്ലോ...
      നവംബര്‍ 4, 2012 3:15pm-ന് · 1 ഇഷ്ടം · 2
    • Noufel Mahe ഞാന്‍ വിഷയം പൂര്‍ണമായും പഠിച്ചു വരുന്നേ ഉള്ളൂ, ഇപ്പോള്‍ അനുഭാവി ആണ്. കേട്ടിടത്തോളം ശരിയായി തോന്നുന്നു, എതിര്‍ വാദങ്ങള്‍ കുറെ കേട്ടു, ഇനിയും കേള്‍ക്കാന്‍ താല്പര്യമുണ്ട്.
      നവംബര്‍ 4, 2012 9:40pm-ന് · 1 ഇഷ്ടം · 5
    • S Abu Backer Naufel.........................
      നവംബര്‍ 4, 2012 9:44pm-ന് · 1 ഇഷ്ടം · 1
    • Pma Nasar Doha മറ്റൊരു ചര്‍ച്ച യുടെ ബാക്കി ഭാഗം ...

      മേഘവൃതമായാല്‍ മാസപ്പിറവി കാണാതെ വരുമ്പോള്‍ നിലവിലുള്ള മാസം 30ആയി തികച്ചത്തിനു ശേഷം അടുത്തമാസം തുടങ്ങനാണ് നബിയുടെ (സ) കല്‍പ്പന .യഥാര്‍ത്ഥത്തില്‍ ചന്ദ്ര പ്പിറവി സംഭവിച്ചാലും ആപേക്ഷി കമായി നമ്മുക്ക് കാണാന്‍ കഴിയാത്തത് കൊണ്ട് അത് നിലവിലുള്ള മാസമായി കണക്കാക്കണം എന്നാണു നബിയുടെ നിര്‍ദ്ദേശം . ഭാവിയില്‍ ശാസ്ത്രം വളരുമെന്നും ചക്ര വാളത്തില്‍ ചന്ദ്ര പ്പിറവി അല്ലെങ്കില്‍ കറുത്ത വാവ് മനുഷ്യര്‍ക്ക്‌ മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നും അറിയുന്ന ഉടയോന്‍ 30ആയി തികക്കെണ്ടത് താല്‍ക്കാലികമാണെന്ന് പറഞ്ഞു തന്നില്ല .പിന്നീട് മാറ്റം വരുത്തേണ്ട ഗൌരവ പ്പെട്ട വിഷയമാണെന്ന് ഉണര്‍ത്തിയില്ല .....

      പക്ഷെ നിങ്ങള്‍ ശാസ്ത്ര പ്രകാരം മുന്‍കൂട്ടി ചന്ദ്രപ്പിറവി അല്ലെങ്കില്‍ കറുത്ത വാവ് കണക്കാക്കി പെരുന്നാള്‍, നോമ്പ് എടുക്കുന്നു .അത് കൊണ്ടാണ് ചോദിക്കുന്നത് ഇദ്ദ യുടെ കാര്യാത്തില്‍ നിങ്ങള്ക്ക് ശാസ്ത്രത്തിന്‍റെ തെളിവെടുക്കാനുള്ള ശുഷ്കാന്തി ഇല്ലാത്തത് എന്ത് കൊണ്ടാണ് ..?ഗര്‍ഭിണി ആണോ അല്ലെ എന്ന് ആധുനിക സംവിധാനം ഉപയോഗിച്ച് നമ്മുക്ക് ഇന്ന് അറിയാം .ശാസ്ത്രം ഉപയോഗ പ്പെടുത്തുമ്പോള്‍ ഇദ്ദ ഒഴിവാക്കുകയും ചെയ്യാം ....അങ്ങനെ ഇസ്ലാമിലെ ഇദ്ദ എന്ന പരിപാടി തന്നെ നിങ്ങള്ക്ക് തുടച്ചു മാറ്റാന്‍ ശ്രമിച്ചു നോക്കാം ....
      നവംബര്‍ 4, 2012 10:01pm-ന് · 1 ഇഷ്ടം · 7
    • Haris Karuvelil ഭാവിയില്‍ ശാസ്ത്രം വളരുമെന്നും അതുകൊണ്ട് നമസ്കാര സമയവും നോമ്പ് മുറിക്കാനുള്ള സമയവും ആകാശത്ത് നോക്കാതെ തീരുമാനിക്കാം എന്ന് നബി പറഞ്ഞില്ല എന്തുകൊണ്ട് ?. എന്നാല്‍ ഉടയോന്‍ പറഞ്ഞു . അതിന്‍റെ അടിസ്ഥാനത്തിലാണ് നാം അത് ചെയ്യുന്നത് . എന്നാല്‍ നബിയോട് ഉടയോന്‍ പറഞ്ഞില്ല ഇതു തല്‍കാലതെക്ക് മാത്രമാണെന്ന്. എന്നാല്‍ ഖുറാനില്‍ ഗവേഷണം നടത്തുന്ന ആളുകള്‍ക്ക് ലഭിക്കും ഇതിന്റെ സമയം എങ്ങിനെ തീരുമാനിക്കാം എന്ന്. ഖുര്‍ആന്‍ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യാന്‍ നബി കല്പിച്ചു. നോമ്പ് തുടങ്ങാന്‍ പറഞ്ഞ നബി നോമ്പ് മുറിക്കാന്‍ പറഞ്ഞ രീതിയും താങ്കള്‍ക്ക് ഉധരിക്കാമോ? അതിനു മാനത്ത് നോക്കാതെ മേഘമോന്നും പ്രശന്മെയല്ലേ?. മേഘം മുടിയ ദിവസം നബി നോമ്പ് മുറിച്ചു. ശേഷം സുര്യനെ കണ്ടു. താങ്കള്‍ വൈകിട്ട് ഒരു 4 മണിക്ക് മേഘം മുടിയാല്‍ നബി ചെയ്തതുപോലെ നോമ്പ് മുറിക്കാന്‍ തയ്യാറുണ്ടോ?. ഉമറിന്റെ കാലത്തും ഇങ്ങനെ ഒരു സംഭവം ഉണ്ടായി . നാം എന്ത് ചെയ്യും. ഗവേഷണം നടത്താന്‍ നബി കല്പിക്കുകയും അത് തെറ്റിയാലും പ്രതിഫലം ലഭിക്കും എന്ന് കൃത്യമായി പറഞ്ഞു തന്നിട്ടാണ് നബി പോയത് അതൊന്നും പറയാതെ ഒരു നബിചര്യ പറയല്‍ എങ്ങിനെ ശെരിയാകും?. താങ്കളും ജിന്ന് മുജഹിദുകള്‍ തന്നെ?. കാരണം ഒരു ഹദീസ് കേള്കുംബോഴേക്കും അത് മാത്രം അതിന്റെ സാഹചര്യം പരിഗണിക്കാതെ അക്ഷരങ്ങളില്‍ മാത്രം തൂങ്ങല്. സംസാരിക്കുമ്പോള്‍ അല്പം ബുദ്ധി ഉപയോകിച്ച് സംസാരിക്കു. താങ്കള്‍ ഇതു മാത്രം ഗന്ടിക്കുമ്പോള്‍ താങ്കള്‍ നില്‍ക്കുന്ന സ്ഥലത്തെ നില നില്‍പ്പാണ് താങ്കള്‍ മാന്തുന്നത്. ഇതു താങ്കള്‍ മനസ്സിലാക്കും എന്ന് വിചാരിച്ചാണ് 30 പൂര്‍ത്തിയാക്കാന് എന്താണ് മേഘത്തിന്റെ പങ്ക്‌ , (30 ഇല്ലാത്ത മാസത്തെ 30 ലേക്ക് ചേര്‍ക്കരുത്) മേഘം എവിടെ ചന്ദ്രന്‍ എവിടെ?. ആദ്യം അത് മനസ്സിലാക്കൂ?.ചന്ദ്രപ്പിറവി ചന്ദ്രോദയം എന്നതും മനസ്സിലാക്കൂ?. ഇനിയെങ്കിലും ജിന്ന് മുജഹിദിന്റെ ചോദ്യം ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു?.
      നവംബര്‍ 5, 2012 4:06am-ന് · 1 ഇഷ്ടം · 2
    • Abdullatheef Valanchery മാസപ്പിറവി സംബന്ധമായി ആരോഗ്യകരമായ ചർച്ചകൾ പതിറ്റാണ്ടുകളായി കേരളത്തിൽ നടന്ന് വരുന്നുണ്ട്. ഇജ്തിഹാദിയായ ഒരു വിഷയമായി സഹിഷ്ണുതയോടെ മാത്രമേ മിക്ക ആളുകളും ഇതിനെ സമീപിക്കാറുള്ളൂ.....12 വർഷം മുൻപ് 2000 മാർച്ച് 17ന്റെ ശബാബിൽ എഴുതിയ ഒരു വീക്ഷണം നോക്കുക. ഈ ചർച്ചകൾക്കൊക്കെ നമ്മൾ ഇടവും പരിഗണനയും നൽകി വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ മാത്രം ഇതിവിടെ കൊടുക്കുന്നു.>>> പല പണ്ഡിതൻമാരും, എന്തിന് ഹിലാൽ കമ്മിറ്റിയുടെ ഭാരവാഹികൾ വരെ കണക്കിനെ പിന്തുട്ർന്ന് നോമ്പ് നോറ്റിട്ടുണ്ടെന്നതൊരു വസ്തുതയാണ്. പക്ഷെ, കണക്കിനെ പിന്തുടരുക എന്നാൽ മണിക്ഫാന് പ്രചരിപ്പിക്കുന്ന ആശയം എന്ന് അർത്ഥം കൽപ്പിക്കരുത്. മണിക്ഫാന്റെ മാറിമാറി വന്ന പല അഭിപ്രായങ്ങൾകും നമ്മള്‍ സാക്ഷിയാണ്. അദ്ദേഹം നല്ലൊരു ആശയം അവതരിപ്പിച്ചു എന്നല്ലാതെ മതത്തിന്റെ പ്രമാണങ്ങളെയും അനുശാസനകളെയും വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നാണ് നമൾ മനസ്സിലാക്കേണ്ടത്.
      ഹിലാൽ എന്ന മാനദണ്ഡത്തെ ന്യൂമൂൺ എന്ന് മാറ്റിയ മണിക്ഫാന്റെ സിദ്ധാന്തത്തെ ഒരു പണ്ഡിതനും അംഗീകരിച്ചിട്ടില്ല. പിറക്കാത്ത മാസത്തിന്റെ പേരിൽ അഡ്വാൻസായി മാസം മാറ്റുന്നത് ആരും അംഗീകരിക്കുന്നില്ല. ദർശന സാധ്യതയുള്ള പ്രായത്തിലെത്തിയ ബാലചന്ദ്രൻ(ഹിലാൽ) അത് കണ്ണൂകൊണ്ട് കാണണമെന്നില്ല എന്ന വ്യാപകമായ അഭിപ്രായം മാത്രമാണ് പലരും പുലർത്തിപ്പോന്നിട്ടുള്ളത്. ആ ചർച്ച ആരോഗ്യകരമായി തന്നെ മുസ്ലിംകൾക്കിടയിൽ നടക്കുന്നുമുണ്ട്. ഒരിക്കലും ദൃശ്യമല്ലാത്ത മിഹാഖ്(ന്യൂമുൺ) മാനദണ്ഡമാക്കുന്നവർ പിന്നെ കാണണോ കാണണ്ടേ എന്ന ചർച്ചയിൽ പങ്കാളിയാവുന്നതും അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയും ചെയ്യുന്നത് നമ്മളും കാണുന്നു... എന്തിനാണെന്നു മാത്രം മനസ്സിലാവുന്നില്ല
      നവംബര്‍ 5, 2012 7:17am-ന് · Edited · 1 ഇഷ്ടം · 6
    • Vadakkel Noushad >>>മേഘം മുടിയ ദിവസം നബി നോമ്പ് മുറിച്ചു. ശേഷം സുര്യനെ കണ്ടു. താങ്കള്‍ വൈകിട്ട് ഒരു 4 മണിക്ക് മേഘം മുടിയാല്‍ നബി ചെയ്തതുപോലെ നോമ്പ് മുറിക്കാന്‍ തയ്യാറുണ്ടോ?. <<<
      കഷ്ടം അല്ലാതെന്തു പറയാന്‍ .. അസര്‍ നമസ്കാരത്തിന്റെ സമയം അറിയാതിരിക്കാന്‍ മാത്രം മുജാഹിടുകളും മുസ്ലിംകളും അലസന്മാരായി എന്നാണോ ഉദ്ദേശിക്കുന്നത് ..?



      നോമ്പ് ഉള്ളപ്പോള്‍ ഒരു സത്യ വിശ്വാസിക്ക് മഗ്രിബിന്റെ സമയം ആയോ ഇല്ലയോ എന്നല്ല സംശയം ഉണ്ടാവുക . അതിന്റെ രണ്ടോ മൂന്നോ മിനുട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയോ എന്നെ സംശയം ഉണ്ടാകാറുള്ളൂ ..
      അസര്‍ പോലും നമസ്കരിക്കാതെ കിടന്നുറങ്ങി ഞെട്ടി ഉണര്ന്നവര്‍ ചിലപ്പോള്‍ ഇരുള്‍ കണ്ടു നോമ്പ് മുറിച്ചെക്കാം ...
      മണിക്ഫാന്‍ വാദങ്ങള്‍ക്ക് പിന്നാലെ കൂടിയവര്‍ ഉന്നയിക്കുന്ന തെളിവുകള്‍ പലപ്പോഴും ബാലിശം എന്ന് മാത്രമേ തോന്നുയിട്ടുള്ളൂ ..
      നവംബര്‍ 5, 2012 7:40am-ന് · 1 ഇഷ്ടം · 3
    • Noufel Mahe http://www.facebook.com/l.php?u=http%3A%2F%2Fislamic-month.blogspot.com%2F2012%2F10%2Fblog-post_7730.html&h=8AQF5g3hr
      നവംബര്‍ 5, 2012 9:34pm-ന് · 1 ഇഷ്ടം
    • Noufel Mahe http://www.facebook.com/l.php?u=http%3A%2F%2Fislamic-month.blogspot.com%2F2012%2F09%2Fshabab-31-aug-2012_28.html&h=8AQF5g3hr
      നവംബര്‍ 5, 2012 9:34pm-ന് · 1 ഇഷ്ടം
    • Fahad Bin Musthafa Pma Nasar Doha മേഘവും മാസമാറ്റവും തമ്മില്‍ എന്ത് ബന്ദം ? മേഘം എന്ന പദം ഹദീസില്‍ എവിടെയാണ് ഉള്ളത് ? ചന്ദ്രന്‍ ഭൂമിയെ ഒരു തവണ ചുറ്റുന്നതാണ് ഒരു മാസം. ഇത് 29 അല്ലെങ്കില്‍ 30 ദിവസത്തില്‍ സംഭവിക്കുന്ന പ്രാപഞ്ചിക പ്രതിഭാസമാണ് . ഇതേ ചന്ദ്രന്റെ കലകളെയും ഘട്ടങ്ങലെയും (മനാസിലുകള്‍ ) നിരീക്ഷിക്കാനാണ് അല്ലാഹു ഖുറാനില്‍ പറഞ്ഞിട്ടുള്ളത് . കൂടുതല്‍ പഠിക്കാന്‍ ഇവിടെ ക്ലിക്കുക.ഹിജറ കമ്മിറ്റിയുടെയും ഹിലാല്‍ കമ്മറ്റിയുടെയും ഈ വിഷയത്തിലുള്ള ഡാറ്റകള്‍ ഇതിലുണ്ട് http://islamic-month.blogspot.com/

      When islamic month begins discussion
      islamic-month.blogspot.com
      Hijra Calendar, Hijri calandar, Islamic calendar, Moonsighting,astronomical Lunar Calendar
      നവംബര്‍ 6, 2012 7:26am-ന് · 1 ഇഷ്ടം · 1
    • Fahad Bin Musthafa Abdullatheef Valanchery <<<12 വർഷം മുൻപ് 2000 മാർച്ച് 17ന്റെ ശബാബിൽ എഴുതിയ ഒരു വീക്ഷണം നോക്കുക. ഈ ചർച്ചകൾക്കൊക്കെ നമ്മൾ ഇടവും പരിഗണനയും നൽകി വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ മാത്രം ഇതിവിടെ കൊടുക്കുന്നു.>>>എന്നിട്ട് ഇപ്പോഴും കാഴ്ച്ചയെ തന്നെയല്ലേ അവലംബിക്കുന്നത് . എഴുതി വച്ചതുകൊണ്ടായില്ല ധീരമായ തീരുമാനമാണ് എടുക്കേണ്ടത് അപ്പോഴേ ഇത് ചര്ച്ചയാകൂ ആളുകള്‍ പഠിക്കൂ അല്ലെങ്കില്‍ 12 അല്ല 22 വര്ഷം കഴിഞ്ഞാലും മേഘമില്ലാത്ത ഗ്യാപ്പ് നോക്കി കേരളത്തിന്റെ തെക്ക് വടക്ക് ഓടിനടക്കേണ്ടി വരും
      നവംബര്‍ 6, 2012 7:33am-ന് · 1 ഇഷ്ടം
    • Abdhul Vahab Fahad Bin Musthafa<<<<ധീരമായ തീരുമാനമാണ് എടുക്കേണ്ടത് അപ്പോഴേ ഇത് ചര്ച്ചയാകൂ ആളുകള്‍ പഠിക്കൂ >> അല്ല സഹോദരാ..തികച്ചും ഇജ്തിഹാദിയായ വിഷയങ്ങൾ...അത് ആദ്യം തീരുമാനമെടുത്ത് പിന്നെ പഠിക്കേണ്ടതല്ല. എന്നാൽ ഖണ്ഡിതമായ മതവിധികൾ ആദ്യം തീരുമാനമെടുക്കണം, ധൈര്യം കാണിക്കണം....ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യക്ക് ഇപ്പോൾ കുറെ ഘടകങ്ങളും പ്രവർത്തകരുമൊക്കെ ഉണ്ടെന്നാണല്ലോ പറയപ്പെടുന്നത്..തൌഹീദ് ഉൾപ്പെടെ ഖണ്ഡിതമായ മതവിഷയങ്ങളിൽ ഹിജ്‌റ കമ്മിറ്റിയുടെ ബാനറിൽ ധീരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കട്ടെ...ഹിജ്‌റ കമ്മിറ്റിയുടെ കലണ്ടർ നോക്കി നോമ്പ് തുറക്കുന്നയാൾ പിന്നീട് മഗ്‌രിബ് നമസ്കരിക്കുമ്പോൾ കൈ എവിടെ കെട്ടണം? നമസ്കാര ശേഷം കൂട്ടുപ്രാർത്ഥന നടത്തണോ? ഹിജ്‌റ കമ്മിറ്റിയുടെ കലണ്ടർ നോക്കി റമദാൻ 17 ആവുമ്പോൾ ബദ്‌രീങ്ങളുടെ ആണ്ട് നടത്തുന്നതും നബിദിനവും മി‌അ്രാജ് ദിനവും ഒക്കെ ആചരിക്കുന്നതും ഉറൂസുകൾ കൊണ്ടാടുന്നതും ശരിയാണോ? ജിന്ന് സിഹ്‌റ് വിവാദത്തിൽ ഇസ്ലാമിന്റെ കാഴ്ചപ്പാടെന്ത്? മതരാഷ്ട്രവാദം ഇസ്ലാമിന്റെ കാഴ്ചപ്പാടെന്ത്? മൌദൂദിയൻ സിദ്ധാന്തങ്ങളെ ഇസ്ലാമിക അനുശാസനകൾ പ്രകാരം എങ്ങിനെ കാണണം? അങ്ങിനെ...ചെറുതും വലുതുമായ വിഷയങ്ങളിൽ ധിരമായ തീരുമാനം പ്രതീക്ഷിക്കട്ടെ.
      നവംബര്‍ 6, 2012 8:07am-ന് · 1 ഇഷ്ടം · 4
    • Pma Nasar Doha ശരി ,മുപ്പതു തികക്കാന്‍ പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ..
      നവംബര്‍ 6, 2012 8:19am-ന് · 1 ഇഷ്ടം · 3
    • Junise Bin Abdul Nazar 
      നവംബര്‍ 6, 2012 8:40am-ന് · 1 ഇഷ്ടം · 1
    • Ashraf Marutha ഫഹദ്, 
      ഹദീസില്‍ എവിടെയാണ് മേഘം എന്ന പദം വന്നിട്ടുള്ളതെന്ന് ചോദിച്ചല്ലോ? ഇമാം മുസ്ലിമിന്‍റെ ഹദീസില്‍
      عَنْ أَبِى هُرَيْرَةَ أَنَّ النَّبِىَّ صلى الله عليه وسلم قَالَ «صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ فَإِنْ غُمِّىَ عَلَيْكُمْ فَأَكْمِلُوا 
      الْعَدَدَ »
      എന്ന്‍ വന്നതില്‍ "" غُمِّىَ എന്ന പദം "غيم" എന്ന മൂലത്തില്‍ നിന്നാണ്. അതിന്‍റെ അര്‍ഥം നിഘണ്ടുകളില്‍ കൊടുത്തത് "السحاب" അഥവാ മേഘം എന്നാണ്. എനി "غمام" എന്ന മൂലത്തില്‍ നിന്നാണെങ്കിലും അര്‍ഥത്തില്‍ മാറ്റമില്ല. സൂറത്തുല്‍ ബക്വറയിലെ അമ്പത്തേഴാം വചന "وَظَلَّلْنَا عَلَيْكُمُ الْغَمَامَ" ത്തില്‍ ഗമാം എന്നതിന് മേഘം എന്നാണ് അര്‍ഥം കൊടുത്തിട്ടുള്ളത്. പ്രസിദ്ധ മുഫസ്സിറായ ഈസ്സ് ബ്നു അബ്ദുസ്സലാം തന്‍റെ തഫ്സീരില്‍ കൊടുത്തത് ഇങ്ങിനെയാണ്:
      {الْغَمَامَ} ما غطى السماء من السحاب ، غُم الهلال : غطاه السحاب ، وكل مُغطى مغموم . وهذا الغمام هو السحاب (تفسير ابن عبد السلام)
      ഇവിടെ "ഗുമ്മല്‍ ഹിലല് അഥവാ ഹിലാലിനെ മേഘം മറക്കുക" എന്ന്‍ പ്രത്യേകം കൊടുത്തത് ശ്രദ്ധേയമാണ്. 
      എനി ചന്ദ്രന്‍റെ കാഴ്ച്ചക്ക് തടസ്സമാകുന്നത് മേഘമോ പൊടി പടലങ്ങളോ എന്തു തന്നെയായാലും ചന്ദ്രനെ കാണാന്‍ കഴിയാതിരിക്കുക എന്നതാണ് ഹദീസിന്‍റെ പൊരുള്‍ എന്നു ഇമാം നവവി ശറഹ് മുസ്ലിമില്‍ വ്യക്തമാക്കുന്നുണ്ട്. 
      ( فَإِنْ غُمَّ عَلَيْكُمْ ) فَمَعْنَاهُ : حَالَ بَيْنَكُمْ وَبَيْنَهُ ، غَيْمٌ ، يُقَال : غُمَّ وَأُغْمِيَ وَغُمِّيَ وَغُمِيَ بِتَشْدِيدِ الْمِيم وَتَخْفِيفهَا وَالْغَيْن مَضْمُومَة فِيهِمَا ، وَيُقَال : غُبِّيَ بِفَتْحِ الْغَيْن وَكَسْر الْبَاء ، وَكُلّهَا صَحِيحَة ، وَقَدْ غَامَتْ السَّمَاء وَغَيَّمَتْ وَأَغَامَتْ وَتَغَيَّمَتْ وَأَغَمَّتْ (شرح مسلم للنووى)
      ഇത്രയും എഴുതിയത് തര്‍ക്കത്തിനല്ല. ചിന്തിക്കാന്‍ വേണ്ടി മാത്രം. അതിനാല്‍ അബ്ദുള്‍ വഹാബ് എഴുതിയത് ഇതിനോട് ചേര്‍ത്തുവായിക്കുക.
      നവംബര്‍ 6, 2012 10:33am-ന് · 1 ഇഷ്ടം · 5
    • Haris Karuvelil "ഗുമ്മ" എന്ന ഹദീസില്‍ വന്ന പദമാണ് വിശദീകരിച്ചത്. വളരെ നന്നായി. ഒരു കാര്യം അങ്ങനെയെങ്കില്‍ ശ്രദ്ധിക്കണം അതായതു ഗമാമും ഗുമ്മും തമ്മില്‍ വ്യതാസം കാണുന്നു. ഖുര്‍ആനില്‍ മേഘത്തിനു ഗമാം എന്നാണ് പ്രയോഗിച്ചത് എന്നാല്‍ ഖുറാനില്‍ 10:71 ഇല്‍ ഗുമ്മു പ്രയോഗിച്ചിരിക്കുന്നു എന്നാല്‍ അവിടെ അര്‍ഥം മേഘം എന്നാകുമോ?.
      നവംബര്‍ 7, 2012 4:52am-ന് · 1 ഇഷ്ടം · 1
    • Ashraf Marutha ക്വുര്‍ആന്‍ 10: 71 ല്‍ "غمة" എന്നതിന് അവ്യക്തത എന്നാണല്ലോ അര്‍ഥം കൊടുത്തിട്ടുള്ളത്. അതിനാണ് ഞാന്‍ ഇമാം നവവിയുടെ വിശദീകരണം കൊടുത്തത്: "എനി ചന്ദ്രന്‍റെ കാഴ്ച്ചക്ക് തടസ്സമാകുന്നത് മേഘമോ പൊടി പടലങ്ങളോ എന്തു തന്നെയായാലും ചന്ദ്രനെ കാണാന്‍ കഴിയാതിരിക്കുക എന്നതാണ് ഹദീസിന്‍റെ പൊരുള്‍ എന്നു ഇമാം നവവി ശറഹ് മുസ്ലിമില്‍ വ്യക്തമാക്കുന്നുണ്ട്". പിന്നെ ഹദീസില്‍ "فَإِنْ غُمِّىَ عَلَيْكُمْ " എന്നാണല്ലോ. "عليكم" എന്ന്‍ പ്രയോഗിച്ചതില്‍ "ഹിലാലിനെ മേഘം മറക്കുക" എന്നത് ആപേക്ഷികവുമാണ്. ചന്ദ്ര പിറവി സംഭവിച്ചിട്ടുണ്ടോ, ഇല്ലേ എന്നതിനേക്കാള്‍. ഉദിക്കാത്ത ഒന്നിനെ കാണുന്ന പ്രശ്നമില്ലല്ലോ?. അപ്പോള്‍ ഉദിക്കാന്‍ സാധ്യത ഉള്ളതുകൊണ്ട് തന്നെയാണ് "കാണുക" യെന്ന നിബന്ധനക്ക് സാധുതയുണ്ടാകുന്നത്.
      നവംബര്‍ 7, 2012 10:22am-ന് · 1 ഇഷ്ടം · 3
    • Haris Karuvelil "ഗുമമ്ത" എന്ന പദത്തിന് "അവ്യക്തത" എന്നാണ് അര്‍ത്ഥം എന്ന് പറഞ്ഞു(10:71 ന് അതാകുന്നു യോജിക്കുന്നത്, മേഘത്തിനു പകരം ). അപ്പോള്‍ ച്നദ്രനെ കുറിച്ച് പറയുമ്പോള്‍ അവ്യക്തത ഉള്ള ഒരു ദിവസം (മേഘം എന്ന അര്‍ത്ഥത്തിന് പകരം) എന്ന് പറഞ്ഞാല്‍ എങ്ങിനെയിരിക്കും. അതാണ് ചിന്തിക്കേണ്ടത്. ചന്ദ്രമാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസം ഉണ്ടായിരിക്കും ഇതില്‍ ഒരു ദിവസം ചന്ദ്രന്‍ കലയില്ലാതെ അവ്യക്തമയിരിക്കുo(അമാവാസി). ഈ പ്രതിഭാസം എല്ലാ മാസത്തിലും ഉണ്ടായിരിക്കും ആ ദിവസം ചന്ദ്രമാസത്തിലെ അവസാന ദിവസമാണ്. അങ്ങിനെ ചന്ദ്രന്‍ മറക്കപെടുന്ന ദിവസം നിങ്ങള്‍ പൂര്‍ത്തിയാക്കണം (أكمل .فاقديرلاحو ) എന്ന് ഹദീസില്‍ ഉള്ളത് വ്യാഖനിക്കാന്‍ കഴിയും. ഇനി ഇമാം നവവി പറഞ്ഞത് മാത്രം എന്നില്ലല്ലോ അങ്ങനെയെങ്കില്‍ ഇമാം ശാഫിഈ പറയുന്നു " നമ്മുടെ അഭിപ്രായം ഭൂമിയില്‍ എവിടെയെങ്കിലും മാസം കണ്ടാല്‍ പ്രസ്തുദ കാഴ്ച ചന്ദ്രന്റെ ഉദയ വ്യത്യാസം പരിഗണിക്കാതെ സര്‍വ മനുഷ്യര്‍ക്കും നിര്‍ബന്ധമായും ബാധകമാണ് എന്ന് പ്രസ്താവിക്കുന്നു(ശര്‍ഹുല്‍ മുഹദ്ദബ്:6-274,ആല്മിയാന്‍:1-146, ശരഹുസ്സുന്ന:6-24, മആളിമുസ്സുന്ന:2-84, ബിദായ :1-149, രഹ്മതുല്‍ ഉമ്മ:118). ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഒരുപാടു പണ്ഡിതന്മാര്‍ പറഞ്ഞട്ടുണ്ട്, എന്നാല്‍ നമ്മള്‍ സ്വീകരിക്കുമോ?. ഒരു പ്രദേശത്ത്കാര്‍ക്ക് 29, മറ്റുള്ളവര്‍ക്ക് 30 എങ്കില്‍ ബാക്കി പിടിച്ചു വീട്ടണം (ഖുര്‍ആന്‍ പറയുന്നു ആരെങ്കിലും അതിന് സാക്ഷിയായാല്‍) എന്നും പണ്ഡിത അഭിപ്രായം വന്നിരിക്കുന്നു . ഇതൊന്നും പറയാതെ ഇമാം നവവി മാത്രം?. എന്നാല്‍ അമാനി മൌലവി പറയുന്നു മാസത്തിന്റെ അവസാനത്തില്‍ ഒന്നോ രണ്ടോ ദിവസം ചന്ദ്രനെ കാണാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞത് എന്താണ്.മേഘമാണോ?. ചിന്തിച്ചു ശരി ഉണ്ടെങ്കില്‍ സ്വീകരിക്കാം. ഹിജ്റ കമ്മറ്റിയോ അലിമനിക് ഫാനോ പറയുന്നത് മുഴുവനായി ആരും വിഴുങ്ങരുത്. ച്നദ്രനറെ സഞ്ചാരം കണ്ടുപിടിച്ചത് മണിക്ഫാന്‍ അല്ല. 29 ഉം 30 ദിവസം ഉണ്ടെന്നു മണികഫാന്‍ പറയ്ന്നതിനു മുന്‍പ് തന്നെ ശാസ്ത്രം തെളിയിച്ചതാണ്. അതില്‍ തുടക്കം എവിടെനിന്ന് അവസാനം എവിടെ വരെ എന്നും ശാസ്ത്രം തെളിയിച്ചതാണ് മനികഫാന്‍ അല്ല.
      നവംബര്‍ 7, 2012 12:56pm-ന് · 1 ഇഷ്ടം · 4
    • Junise Bin Abdul Nazar ഇവിടെ പ്രശ്ണം ഉദിക്കാത്ത ചന്ദ്രനും ഉദിച്ച ചന്ദ്രനെ കാണലുമാണ്...

      ഈ പ്രശ്ണം തീരാതെ ഇതൊരു ഊരാക്കുടുക്കായി പോകും....

      നമ്മുടെ പ്രസ്ഥാനം വേണ്ട പോലെ ഇതിൽ പ്രതികരിക്കുന്നില്ല എന്നൊരു സംശയവമുണ്ട്...


      ആകെ കാണുന്നത് Mansoor അലി സാഹിബിന്റെ ചില പ്രതികരണങ്ങളും മദീനി സാഹിബിന്റെ ലേഖനങ്ങളും മാത്രം... ഈ കൂട്ടരുമായി ചർച്ചക്ക് വിളിച്ചപ്പോൾ പോലും (MSS) വന്നത് നമ്മുടെ സംഘടന മെംബർ അല്ലാത്ത N.V സക്കരിയ്യ സാഹിബാണ്....
      നവംബര്‍ 7, 2012 1:00pm-ന് · 1 ഇഷ്ടം · 2
    • Noufel Mahe നമ്മുടെ പണ്ഡിതന്മാരുടെ സത്യസന്തത കൊണ്ടായിരിക്കാം.
      നവംബര്‍ 7, 2012 1:07pm-ന് · 1 ഇഷ്ടം · 1
    • Junise Bin Abdul Nazar Noufelക്ക, പക്ഷെ ഇവിടെ ഇപ്പോൾ ഹിലാൽ കമ്മിറ്റി ഓഫ് ഇന്ത്യ പറയുന്നത് ഒരുക്കലും കണാൻ പറ്റാത്ത ചന്ദ്രനെയാണ്... അതു കൊണ്ടാണ് ഈ കൊല്ലത്തെ സൗദി പെരുന്നാളിന്റെ മുമ്പ് ഇവർ പെരുന്നാൾ കഴിച്ചതും. അതു പോലെ നബി (സ) ഒരിക്കലും ഹിലാൽ കാണാൻ നിന്നിട്ടില്ല എന്നും നബി (സ) വഹിയ് മുഖേനയായിരുന്നു മാസം കണക്കാക്കിയിരുന്നത് എന്നും ഇവർ പറയുന്നുണ്ട്... ഇതു രണ്ടും തീർത്തും അംഗീകരിക്കാൻ പറ്റില്ല....

      മുമ്പ് ഇവർ പറഞ്ഞത് ഒന്നാലോചിക്കുക.... സൗദിയിലേക്ക് നോക്കൂ.. സൗദിയിലേക്ക് നോക്കൂ... അവിടെ പെരുന്നാൾ ആഘോഷിക്കുമ്പോൾ നമുക്കും അഘോഷിക്കം.... 
      നവംബര്‍ 7, 2012 3:04pm-ന് · 1 ഇഷ്ടം · 2
    • Noufel Mahe അത് ശരിയാണ്‌, കാരണം ഉമ്മുല്‍ ഖുറ കലണ്ടര്‍ സയന്‍റിഫിക് ആയി നിലനിന്നിരുന്ന കാലത്ത്, അത് തന്നെ മറ്റുള്ളവരും സ്വീകാരിച്ചാല്‍ മതിയായിരുന്നു. അതു കൊണ്ട് ഹിജ്‍റ കമ്മറ്റി അത് പ്രചരിപ്പിച്ചു. പക്ഷേ, ആ കലണ്ടറിന്‍റെ തത്വം ശാസ്ത്രീയതയില്‍ നിന്ന് "കണ്ണു കൊണ്ടുള്ള കാഴ്ചയിലേക്ക്" അധഃപതിച്ചപ്പോള്‍ , സ്വാഭാവികമായും അത് കൈയൊഴിക്കേണ്ടി വന്നു. 
      1999 വരെ ഉമ്മുല്‍ ഖുറ സ്വീകരിച്ചിരുന്ന "കൃത്യമായ" കാലഗണന രീതി പുനഃസ്ഥപിക്കണം, അത് തന്നെ "ചുമരുകള്‍ അലങ്കരിക്കാന്‍ തൂക്കാതെ അഘോഷങ്ങളിലും " സ്വീകരിക്കണം എന്നതാണ്‌ ഹിജ്‍റ കമ്മറ്റി പറയുന്നതിന്‍റെ രത്നച്ചുരുക്കം. കലണ്ടറില്‍ തിയതിഅച്ചടിച്ച് മാസമുറപ്പിക്കാന്‍ പിന്നെയും “മാനത്ത് നോക്കുന്നത്” കൈയില്‍ വാച്ച് കെട്ടി, സമയമറിയാന്‍ ആകാശത്തേക്ക് നോക്കും പോലെ വിഡ്ഡിത്വമാണ്‌.
      നവംബര്‍ 7, 2012 3:27pm-ന് · 1 ഇഷ്ടം · 2
    • Junise Bin Abdul Nazar Noufelക്ക, 

       ഹിലാൽ കമ്മിറ്റി ഓഫ് ഇന്ത്യയുടെ രീതികൾക്കെതിരിൽ പ്രതികരിക്കുന്ന മൻസൂർ അലി സാഹിബും KJU ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മദീനി സാഹിബും കളവ് പറയുന്നു എന്നാവും... ഇത് അംഗീകരിക്കാൻ കഴിയില്ല...
      നവംബര്‍ 7, 2012 3:32pm-ന് · Edited · 1 ഇഷ്ടം · 3
    • Noufel Mahe അല്ലാഹ്, ജുനൈസേ അങ്ങിനെയൊന്നും വ്യക്കാനിക്കല്ലേ, ഞാന്‍ പറഞ്ഞത്‌ അവരില്‍ പലര്‍ക്കും അതില്‍ യോജിപ്പുണ്ടാകും എന്നാണ്, ഇത് ഒരു ഗവേഷണ പരമായ വിഷയമാണ്, മന്‍സൂര്‍ സാഹിബിന്‍റെ പഠനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത് അതാണ്‌ സത്യം എന്നതിലാണ്. അതിനും പ്രതിഫലം ഉണ്ട്. ഇതിനും പ്രതിഫലം ഉണ്ട്. എന്‍റെ വരികളില്‍ അങ്ങിനെ വല്ലതും വായിച്ചെടുക്കാന്‍ പറ്റുന്നുവേങ്കില്‍ ക്ഷമ ചോദിക്കുന്നു. മന്‍സൂര്‍ സാഹിബിനെയും ഹമീദ്‌ മദീനി യെയും കളവു പറയുന്നു എന്ന് പറയാന്‍ പോയിട്ട് മറ്റെന്തെങ്കിലും പറയാന്‍ പോലും യോഗ്യനല്ലതാവനാണ് ഈയുള്ളവന്‍. .
      നവംബര്‍ 7, 2012 3:39pm-ന് · 1 ഇഷ്ടം · 2
    • Junise Bin Abdul Nazar 
      നവംബര്‍ 7, 2012 3:40pm-ന് · 1 ഇഷ്ടം
    • Junise Bin Abdul Nazar Noufelക്ക, നബി (സ) ഹിലാൽ കണ്ണു കൊണ്ട് കണ്ടിട്ടുണ്ടോ ഇല്ലയോ...???
      നവംബര്‍ 7, 2012 3:41pm-ന് · 1 ഇഷ്ടം · 1
    • Junise Bin Abdul Nazar 
      നവംബര്‍ 7, 2012 3:48pm-ന് · Edited · 1 ഇഷ്ടം · 2
    • Tkn Haris ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പിറവി കാണണോ വേണ്ടേ എന്ന ചർച്ചയിൽ ഒരു കാര്യവുമില്ല. കാരണം ഒരിക്കലും കാണാത്ത ന്യൂമൂൺ ആണ് മാസമാറ്റത്തിന്റെ മാനദണ്ഡമായി അവർ പഠിപ്പിക്കുന്നത്. ഹിലാലാണെന്ന് അംഗീകരിക്കുമ്പോഴേ കാഴ്ചയെ സംബന്ധിച്ച ചർച്ചയിലേക്ക് ഹിജ്‌റ കമ്മിറ്റി വരേണ്ടതുള്ളൂ. വിശുദ്ധ ഖുർ‌ആന്റെ ഒരു ഉപമ പ്രയോഗത്തെ എടുത്ത് ചന്ദ്രന്റെ ഒരു ഘട്ടമെന്ന് പരിചയപ്പെടുത്തി(ഉർജ്ജൂനുൽ ഖദീം) ന്യൂമൂൺ എന്നതിൽ നിന്നും മാറിയാലും ഈ ചർച്ചയിൽ ഹിജ്‌റകമ്മിറ്റിക്ക് കാര്യമില്ല. 
      ഇവിടെ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവരോടുമായി ഒരു ചോദ്യം. ദയവായി അതിനുത്തരം പറയുക. മാസമാറ്റത്തിന്റെ മാനദണ്ഡം ന്യൂമൂണായാലും ഉർജൂനുൽ ഖദീമായാലും ഹിലാലായാലും, അത് കണ്ടാലും കണ്ടില്ലെങ്കിലും, ഏത് നാട്ടുകാരനായാലും അവർ പുതിയ മാസത്തിലേക്ക് പ്രവേശിക്കുമ്പോൾ അത് സംഭവിച്ചിരിക്കണം എന്നത് കണിശമല്ലേ? അത് സംഭവിക്കുന്നതിനു മുൻപ് മാസത്തിലേക്ക് പ്രവേശിക്കുന്നത് ഇസ്ലാമികമായി ശരിയാവുമോ?
      നവംബര്‍ 7, 2012 5:27pm-ന് · Edited · 1 ഇഷ്ടം · 5
    • Fahad Bin Musthafa Junise Bin Abdul Nazar <<<ഹിലാൽ കമ്മിറ്റി ഓഫ് ഇന്ത്യ പറയുന്നത് ഒരുക്കലും കണാൻ പറ്റാത്ത ചന്ദ്രനെയാണ്>>>പിന്നെ എന്തിനാണ് ഹിലാല്‍ കമ്മറ്റി (K.J .U ) അമാവാസി ദിവസം കണ്ടാല്‍ അറിയിക്കണമെന്ന് പത്രത്തില്‍ പരസ്യം കൊടുക്കുന്നത് . അമാവാസി ദിവസവും കാണാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ പറയു ന്ന കാണാത്ത ചന്ദ്രന്റെ ദിവസം എന്നാണു ?

      <<<< Noufelക്ക, നബി (സ) ഹിലാൽ കണ്ണു കൊണ്ട് കണ്ടിട്ടുണ്ടോ ഇല്ലയോ...???>>>
      മാസത്തിലെ അവസാന ദിവസങ്ങളിലും മാസത്തിലെ ആദ്യ ദിവസങ്ങളിലും കാണുന്ന ചന്ദ്രക്കലകളെ ഹിലാല്‍ എന്ന് പറയും എന്നാണു ഹമീദ് മദനിയും കെ പി സക്കരിയയുമൊക്കെ എഴുതിയിട്ടുള്ളത് .ജുനൈസ് ഉദ്ദേശിച്ച ഹിലാല്‍ ഏതു ദിവസത്തെ ചന്ദ്രനാണ് ?
      നവംബര്‍ 7, 2012 6:43pm-ന് · 1 ഇഷ്ടം · 1
    • Fahad Bin Musthafa Tkn Haris <<<< ഒരിക്കലും കാണാത്ത ന്യൂമൂൺ ആണ് മാസമാറ്റത്തിന്റെ മാനദണ്ഡമായി അവർ പഠിപ്പിക്കുന്നത്>>>> പിന്നെ എന്തിനാണ് ഹിലാല്‍ കമ്മറ്റി (K.J .U ) അമാവാസി ദിവസം കണ്ടാല്‍ അറിയിക്കണമെന്ന് പത്രത്തില്‍ പരസ്യം കൊടുക്കുന്നത് . അമാവാസി ദിവസവും കാണാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ പറയു ന്ന കാണാത്ത ചന്ദ്രന്റെ ദിവസം എന്നാണു ?

      <<<വിശുദ്ധ ഖുർ‌ആന്റെ ഒരു ഉപമ പ്രയോഗത്തെ എടുത്ത് ചന്ദ്രന്റെ ഒരു ഘട്ടമെന്ന് പരിചയപ്പെടുത്തി(ഉർജ്ജൂനുൽ ഖദീം) >>>> ഉര്ജൂനുല് ഖദിഇം ചന്ദ്രന്റെ ഒരു ഘട്ടമല്ലെങ്കില്‍ ഖുറാനില്‍ പറഞ്ഞ ചാട്രന്റെ ഘട്ടങ്ങള്‍ എന്തൊക്കെയാണ് وَ യാസീന്‍ 39 , യുഉനുസ് 5
      നവംബര്‍ 7, 2012 6:48pm-ന് · 1 ഇഷ്ടം · 2
    • Tkn Haris ഉർജ്ജനുൽ ഖദീം എന്നത് ചന്ദ്രന്റെ ഒരു ഘട്ടത്തിന്റെ പേരാണെന്ന് മണിക്ഫാനു മുൻപ് പറഞ്ഞ വ്യക്തിയെ ഒന്ന് പരിചയപ്പെടുത്തൂ. 
      ഒരിക്കലും മാസം കാണാനാവാത്ത ദിവസം മാസം കണ്ടാൽ അറിയിക്കണമെന്ന് കെ ജെ യു ആഹ്വാനം ചെയ്തതെവിടെയാണ്?
      നവംബര്‍ 7, 2012 6:53pm-ന് · 1 ഇഷ്ടം · 1
    • Tkn Haris  ഹി ലാൽ കമ്മിറ്റിയും കെ ജെ യുവും തുടർന്ന് വരുന്ന രീതികളിലെ ന്യൂനതകൾ ഒരിക്കലും , പരമാബദ്ധങ്ങളുടെ കലവറയായ ഹിജ്‌റ കമ്മിറ്റിയുടെ നിലപാടുകളെ സാധൂകരിക്കുന്നില്ലെന്ന് കൂടി അറിയുക.
      നവംബര്‍ 7, 2012 6:56pm-ന് · 1 ഇഷ്ടം · 3
    • Haris Karuvelil Haris Karuvelil "ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പിറവി കാണണോ വേണ്ടേ എന്ന ചർച്ചയിൽ ഒരു കാര്യവുമില്ല. കാരണം ഒരിക്കലും കാണാത്ത ന്യൂമൂൺ ആണ് മാസമാറ്റത്തിന്റെ മാനദണ്ഡമായി അവർ പഠിപ്പിക്കുന്നത്". ഈ ഒരിക്കലും കാണാത്ത ന്യൂമൂണ്‍ ദിവസം പിന്നെ എന്തിനാണ് കണ്ടാല്‍ അറിയിക്കണം എന്ന പത്ര പ്രസ്താവന ഇറക്കുന്നത്‌(കഴിഞ്ഞ റമളാന്‍ മാസപ്പിറവി കണ്ടാല്‍ അറിയിക്കണം എന്ന് അബ്ദുല്‍ ഹമീദ് മദീനി പറഞ്ഞത് ന്യൂ മൂണ്‍ ദിവസമായിരിന്നു) നാം നില്‍ക്കുന്നിടം ഒരു കുഴപ്പവും ഇല്ല അല്ലെ?. ഇങ്ങനെയുള്ള നിലപാടാണ്‌ ഇസ്ലാമില്‍ പ്രശ്നമായി വരുന്നത്. ദുല്‍ ഖദ 31 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാള്‍ ആക്കിയപ്പോള്‍(ഭാഗ്യത്തിന് നടന്നില്ല) ആര്‍ക്കും പത്രവാര്‍ത്തയില്‍ ഒന്നും തോന്നിയില്ലേ?. ഇതു തീരുമാനിച്ച ആള്‍ക്കോ ബാക്കിയുള്ളവര്‍ക്കോ മനസ്സിലായില്ലേ മാസം എന്നത് 31 ദിവസം ഉണ്ടാവില്ല എന്ന്?. എന്നിട്ടോ പറഞ്ഞത് കേട്ടില്ലേ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണെന്ന്(വെള്ളിയാഴ്ച ആക്കിയത്). കാണാത്തത് കൊണ്ടല്ലേ 30 പൂര്‍ത്തിയാക്കിയത് പിന്നെയും കാണണമോ?. എന്താണ് ഇവരുടെ വാദം?. മാറിമാറി വരുന്നോ?.

      ചന്ദ്രപ്പിറവി സംഭവിച്ചു എന്ന് ഉറപ്പായാല്‍ മാത്രമേ പുതിയ മാസത്തിലേക്ക് കടക്കാന്‍ കഴിയൂ അല്ലാത്തത് എങ്ങിനെ ശേരിയാ?.

      --
      നവംബര്‍ 7, 2012 6:59pm-ന് · 1 ഇഷ്ടം · 2
    • Junise Bin Abdul Nazar Haris Karuvelil, ആകെ കൂടെ കഴുച്ച് പറഞ്ഞ് അവിലും കഞ്ഞി ആക്കിയല്ലോ...
      നവംബര്‍ 7, 2012 8:07pm-ന് · 1 ഇഷ്ടം · 1
    • Ashraf Marutha <<മുമ്പ് ഇവർ പറഞ്ഞത് ഒന്നാലോചിക്കുക.... സൗദിയിലേക്ക് നോക്കൂ.. സൗദിയിലേക്ക് നോക്കൂ... അവിടെ പെരുന്നാൾ ആഘോഷിക്കുമ്പോൾ നമുക്കും അഘോഷിക്കം.... >> " ഇത് പറഞ്ഞിരുന്ന ഇവരെ പിന്‍പറ്റിയാല്‍ അത്തക്കാരുടെ അറഫ നോമ്പും പെരുന്നാളും വെള്ളത്തിലാകും. അതിനാല്‍ മാണിക് ഫാനെ പിന്‍പറ്റാതെ നബിയുടെ ഹദീസിനെ പിന്‍പറ്റുക. കാരണം ഹദീസില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ?. പലരും വ്യാഖ്യാനിച്ച് പ്രശ്നങ്ങളുണ്ടാക്കിയതാണല്ലോ. ഈ ഹദീസ് സ്വീകരിച്ച് കൊണ്ടുത്തന്നെയല്ലേ സൌദിയില്‍ നോമ്പും പെരുന്നാളും ആഘോഷിക്കുന്നത്. സൗദിയിലേക്ക് നോക്കൂ... എന്ന്‍ പറഞ്ഞിരുന്നവര്‍ എന്തേ ഇപ്രാവശ്യം അത് ചെയ്യാതിരുന്നത്. ഇത്തരക്കാരെ പിന്‍പറ്റുന്നവരാണ് അക്കാര്യം ആലോചിക്കേണ്ടത്.
      നവംബര്‍ 7, 2012 8:52pm-ന് · 1 ഇഷ്ടം · 4
    • Fahad Bin Musthafa Tkn Haris പഴയ പത്രപ്പരസ്യങ്ങളില്‍ ചിലത് കളക്റ്റ് ചെയ്യുക .അതില്‍ പറയുന്ന തിയ്യതിയും ന്യൂമൂനിന്റെ തിയ്യതിയും ഒന്നാണോ എന്ന് പരിശോദിക്കുക
      നവംബര്‍ 7, 2012 8:57pm-ന് · 1 ഇഷ്ടം · 2
    • Noufel Mahe അഷ്‌റഫ്‌ സാഹിബ്‌ സ്ഥിരമായി ക്ലാസ്സില്‍ പങ്കെടുത്തിട്ടില്ല അല്ലെ. ഈ ചോദ്യവും അതിനു ഉത്തരവും മുകളില്‍ പറഞ്ഞു കഴിഞ്ഞു
      നവംബര്‍ 7, 2012 8:58pm-ന് · 1 ഇഷ്ടം · 2
    • Fahad Bin Musthafa Tkn Haris ഖുരാനില്‍ ചന്ദ്രന്റെ മനാസിലുകളെ കുറിച്ചു പറയുന്നുണ്ടല്ലോ . ഏതാണ് ചന്ദ്രന്റെ മനാസിലുകള്‍ ? യാസീന്‍ 39 , യുഉനുസ് 5
      നവംബര്‍ 7, 2012 9:09pm-ന് · 1 ഇഷ്ടം
    • Fahad Bin Musthafa Mujeeb Rahman Chengara <<<< ലോകതെന്നു മാത്രമല്ല, മക്കയുടെയും ഒരു ദിവസം മുമ്പേ പെരുന്നാള്‍ ആഘോഷിക്കുന്ന ഈ ദീനിന് ഞാനില്ലെന്നു ഒരു സാധാരണക്കാരന്‍ പറഞ്ഞാല്‍ എന്താ മറുപടി പറയുക>>>>> 

      മക്കത്തു പെരുന്നാള്‍ ആഘോഷിച്ചടിന്റെ അടുത്ത ദിവസം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിന്ന്നെ കുറിച്ച് എന്ത് പറയാനുണ്ട് ? ദിവസം ആദ്യം ആരംഭിക്കുന്നത് നാട്ടിലല്ലേ ? സുഹ്ര്ത്തെ ഭൂമി സഞ്ചരിക്കുന്നത് കിഴക്കോട്ടാണ് .
      നവംബര്‍ 7, 2012 9:29pm-ന് · 1 ഇഷ്ടം
    • Anwar Sadath ഈ ചര്‍ച്ചയിലെ പ്രധാനപ്പെട്ട രണ്ടു comments കള്‍ വിഷയം പഠിക്കുന്ന ഒരാള്‍ക്ക് ഉപകരിക്കുമെന്നതിനാല്‍ ഒരിക്കല്‍ കൂടി പോസ്റ്റുന്നു.. <<"ഗുമ്മ" എന്ന ഹദീസില്‍ വന്ന പദമാണ് വിശദീകരിച്ചത്. വളരെ നന്നായി. ഒരു കാര്യം അങ്ങനെയെങ്കില്‍ ശ്രദ്ധിക്കണം അതായതു ഗമാമും ഗുമ്മും തമ്മില്‍ വ്യതാസം കാണുന്നു. ഖുര്‍ആനില്‍ മേഘത്തിനു ഗമാം എന്നാണ് പ്രയോഗിച്ചത് എന്നാല്‍ ഖുറാനില്‍ 10:71 ഇല്‍ ഗുമ്മു പ്രയോഗിച്ചിരിക്കുന്നു എന്നാല്‍ അവിടെ അര്‍ഥം മേഘം എന്നാകുമോ?.>> <<"ഗുമമ്ത" എന്ന പദത്തിന് "അവ്യക്തത" എന്നാണ് അര്‍ത്ഥം എന്ന് പറഞ്ഞു(10:71 ന് അതാകുന്നു യോജിക്കുന്നത്, മേഘത്തിനു പകരം ). അപ്പോള്‍ ച്നദ്രനെ കുറിച്ച് പറയുമ്പോള്‍ അവ്യക്തത ഉള്ള ഒരു ദിവസം (മേഘം എന്ന അര്‍ത്ഥത്തിന് പകരം) എന്ന് പറഞ്ഞാല്‍ എങ്ങിനെയിരിക്കും. അതാണ് ചിന്തിക്കേണ്ടത്. ചന്ദ്രമാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസം ഉണ്ടായിരിക്കും ഇതില്‍ ഒരു ദിവസം ചന്ദ്രന്‍ കലയില്ലാതെ അവ്യക്തമയിരിക്കുo(അമാവാസി). ഈ പ്രതിഭാസം എല്ലാ മാസത്തിലും ഉണ്ടായിരിക്കും ആ ദിവസം ചന്ദ്രമാസത്തിലെ അവസാന ദിവസമാണ്. അങ്ങിനെ ചന്ദ്രന്‍ മറക്കപെടുന്ന ദിവസം നിങ്ങള്‍ പൂര്‍ത്തിയാക്കണം (أكمل .فاقديرلاحو ) എന്ന് ഹദീസില്‍ ഉള്ളത് വ്യാഖനിക്കാന്‍ കഴിയും. ഇനി ഇമാം നവവി പറഞ്ഞത് മാത്രം എന്നില്ലല്ലോ അങ്ങനെയെങ്കില്‍ ഇമാം ശാഫിഈ പറയുന്നു " നമ്മുടെ അഭിപ്രായം ഭൂമിയില്‍ എവിടെയെങ്കിലും മാസം കണ്ടാല്‍ പ്രസ്തുദ കാഴ്ച ചന്ദ്രന്റെ ഉദയ വ്യത്യാസം പരിഗണിക്കാതെ സര്‍വ മനുഷ്യര്‍ക്കും നിര്‍ബന്ധമായും ബാധകമാണ് എന്ന് പ്രസ്താവിക്കുന്നു(ശര്‍ഹുല്‍ മുഹദ്ദബ്:6-274,ആല്മിയാന്‍:1-146, ശരഹുസ്സുന്ന:6-24, മആളിമുസ്സുന്ന:2-84, ബിദായ :1-149, രഹ്മതുല്‍ ഉമ്മ:118). ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഒരുപാടു പണ്ഡിതന്മാര്‍ പറഞ്ഞട്ടുണ്ട്, എന്നാല്‍ നമ്മള്‍ സ്വീകരിക്കുമോ?. ഒരു പ്രദേശത്ത്കാര്‍ക്ക് 29, മറ്റുള്ളവര്‍ക്ക് 30 എങ്കില്‍ ബാക്കി പിടിച്ചു വീട്ടണം (ഖുര്‍ആന്‍ പറയുന്നു ആരെങ്കിലും അതിന് സാക്ഷിയായാല്‍) എന്നും പണ്ഡിത അഭിപ്രായം വന്നിരിക്കുന്നു . ഇതൊന്നും പറയാതെ ഇമാം നവവി മാത്രം?. എന്നാല്‍ അമാനി മൌലവി പറയുന്നു മാസത്തിന്റെ അവസാനത്തില്‍ ഒന്നോ രണ്ടോ ദിവസം ചന്ദ്രനെ കാണാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞത് എന്താണ്.മേഘമാണോ?. ചിന്തിച്ചു ശരി ഉണ്ടെങ്കില്‍ സ്വീകരിക്കാം. ഹിജ്റ കമ്മറ്റിയോ അലിമനിക് ഫാനോ പറയുന്നത് മുഴുവനായി ആരും വിഴുങ്ങരുത്. ച്നദ്രനറെ സഞ്ചാരം കണ്ടുപിടിച്ചത് മണിക്ഫാന്‍ അല്ല. >>>
      നവംബര്‍ 7, 2012 9:31pm-ന് · 1 ഇഷ്ടം · 4
    • Noufel Mahe ഒരു നിര്‍ദേശം. മന്‍സൂര്‍ അലി സാഹെബ് അദ്ധേഹത്തിന് ഈ വിഷയത്തില്‍ ഉള്ള കാഴ്ചപ്പാട് ഇവിടെ പോസ്റ്റ്‌ ചെയ്താല്‍ നന്നായിരുന്നു. പഠനത്തിന് അത് ഉപകരിക്കും. പ്രത്യേകിച്ച് അന്‍വര്‍ സാദത്ത്‌ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍..
      നവംബര്‍ 8, 2012 1:23pm-ന് · 1 ഇഷ്ടം · 3
    • Vadakkel Noushad Noufel മഹേസാഹിബ് ഇവിടെ കാണാം ഒരു ചര്‍ച്ച .

      https://www.facebook.com/groups/islahizone/permalink/252672604773098/


      Islahizone

      സുഹൃത്തുക്കളേ...നാളെ റമദാൻ 29. നമ്മുടെ നാട്ടിൽ ശവ്വാൽ പിറ സൂര്യാസ്തമയശേഷവും ഏകദേശം അഞ്ചു മിനുറ്റോളം ചക്രവാളത്തിലുണ്ടാവും. ഇത് കണ്ടാൽ വിവരമറിയിക്കാൻ പണ്ഡിതന്മാരുടെ അറിയിപ്പും വന്നു. അഥവ നാളെ ആരും മാസം കണ്ടില്ലെങ്കിൽ മറ്റന്നാൾ റമദാൻ 30. എല്ലാവരും നോമ്പെടുക്കും. പലപ്പോഴായി...
      നവംബര്‍ 8, 2012 1:35pm-ന് · 1 ഇഷ്ടം · 2
    • Noufel Mahe Vadakkel Noushad: Thank u dear. ഞാന്‍ പഴയ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല. നന്നായി.
      നവംബര്‍ 8, 2012 1:37pm-ന് · 1 ഇഷ്ടം · 4
    • Junise Bin Abdul Nazar അസ്സലാമു അലൈക്കും...

      ഇന്നത്തെ സാഹജര്യത്തിൽ ഒരു സമ്പൂർണ ഐക്യമുള്ള ഇസ്‌ലാമിക കലണ്ടർ തികച്ചും ആവിശ്യമാണ്. ഇതുനു പല കാരണങ്ങളും ഉണ്ട്. നമ്മുടെ ഒരു പ്രൊഗ്രാമ്മിന്റെ നോട്ടീസിൽ പോലും നമ്മൾ ദുൽ ഹജ്ജ് 20, 25 എന്ന് ഇടാനാവുന്നില്ല. ഒരു മുസ്‌ലിം രാജ്യത്ത് പോലും ഇസ
      ്‌ലാമിക കലണ്ടർ day to day life ൽ ഉപയോഗിക്കുന്നില്ല. ഖത്തർ എയർവേസിന്റെ ഒരു ടിക്കറ്റ് എനിക്ക് ദുൽഖഅദ് 15 എടുക്കാൻ പറ്റില്ല..

      ഇവിടെ ഒക്കെ നമ്മൾ തീർത്തും ശസ്ത്രീയമായ ഇസ്‌ലാമിക (ലൂനാർ) കലണ്ടറിനെ വർജിച്ച് തീർത്തും അശാസ്ത്രീയമായ അഡ്ജസ്റ്റ്മെന്റിന്റെ മുകളിൽ പോകുന്ന ഗ്രിഗേറിയൻ കലണ്ടറിൽ അഭയം തേടുന്നു. ഗ്രിഗേറിയൻ കലണ്ടറിൽ നാളെ നവമ്പർ 12 ആവാൻ എന്താണ് തെളിവ് എന്ന് ചോദിച്ചാൽ ഇന്ന് 11 ആയത് കൊണ്ട് എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ.

      ഇവിടെ നമ്മുടെ പല പണ്ഡിതൻമാർക്കും ഒരു ആഗോള കലണ്ടറിന്റെ ആവശ്യത്തെ കുറിച്ച് പറയാറുണ്ട്. even സമസ്ഥയുടെ സ്വന്തം അമ്പലക്കടവ് ഫൈസി പോലും.

      ഇതിനു വേണ്ടത് ഇസ്‌ലാമിക പണ്ഡിത ലോകത്തിന്റെ ഒരു ഇജ്മാഅ് വരേണ്ടതാണ്. അല്ലാതെ ഒരു കൂട്ടർ മാറി നിന്നു കൊണ്ട്, ഇന്നത്തെ മൊത്തം സമുദായത്തെ വെല്ലു വിളിച്ചു കൊണ്ട് ഞങ്ങൾ ചെയ്യുന്നത് ശരി എന്ന് കൂവി നടന്നാൽ ഒരു തരത്തിലുമുള്ള ഐക്യം നടക്കില്ല.

      ഇജ്മാഅ് നു ഒരു ഉദാഹരണം തരാം. മുഹമ്മദ് നബി (സ) യുടെ വഫാത്തിന്റെ സമയം വരെ ഖുർആൻ ക്രോഡീകരിച്ചിട്ടില്ല. ഈത്ത പനയോലകളിൽ, തോൽ ചട്ടകളിൽ, കല്ലുകളിൽ മറ്റുമായി എഴുതി വെക്കാറായിരുന്നു പതിവ്. ഒരു പാട് ഹാഫിലുകളും അന്നുണ്ടായിരുന്നു. ഖലീഫ അബൂബക്കർ (റ) കാലത്ത് യമാമാഹ് യുദ്ധത്തിൽ ഒരു പാട് ഹാഫിലീങ്ങൾ രക്തസാക്ഷികളായി. ഈയൊരവസരത്തിൽ ഉമർ (റ) അബൂബക്കർ (റ) സമീപിച്ച് ഖുർആൻ ക്രോഡീകരിക്കുന്നതിന്റെ ആവിശ്യകത ബോധിപ്പിച്ചു. അതു വരെ നിലവില്ലാതിരുന്ന ഒരു ആശയത്തെയായിരുന്നു ഉമർ (റ) പറഞ്ഞിരുന്നത്. നബി (സ) ചെയ്യാൻ വേണ്ടി പറയാത്ത ഒരു കാര്യം ചെയ്താൽ അത് ബിദ്അത്ത് ആകുമോ എന്നായിരുന്നു അബൂബക്കറിന്റെ (റ) ഭയം. ഏകദേശം ഒരു മാസം അന്ന് അവിടെയുള്ള സഹാബിവര്യന്മാരുമായി ചർച്ച ചെയ്തു കൊണ്ടാണ് ഇതു തീരുമാനം ആയത്. ഇവർക്ക് ഇതിന്റെ ആവിശ്യകത അറിയാം, എന്നലും ഒരു ബിദ്അത്ത് ആകുമോ എന്നുള്ള ഭയം ആയിരുന്നു കാരണം.

      ഇനി നമ്മുടെ വിഷയത്തിലേക്ക് തിരിച്ചു വരാം. ഹിജ്റ ഹിലാൽ കമ്മിറ്റിയുടെ വാദപ്രകാരമുള്ള കലണ്ടർ ഒരിക്കലും കാണാൻ പറ്റാത്ത ന്യു മൂണിനെ അടിസ്ഥാനത്തിലുള്ളതാണ്. ഇവരുടെ വാദ പ്രകാരം മുഹമ്മദ് (സ) നബി ഒരിക്കലും ഹിലാൽ കാണാൻ നിന്നിട്ടില്ല എന്നും നബി (സ) വഹ്‌യ് മുഖേനയായിരുന്നു മാസം അറിഞ്ഞിരുന്നത് എന്നുമാണ്. അങ്ങനെയാണെങ്കിൽ നബി (സ) ഹിലാൽ കാണാൻ പറഞ്ഞ അഞ്ചിലധികം ഹദീസുകൾ നമ്മൾ വർജിക്കേണ്ടി വരും(???).

      ഇവർ അവലംഭിക്കുന്നത് തീർത്തും സാങ്കൽപ്പികമായ ഗ്രീൻവിച്ച് മെറീഡിയനും അതിന്റെ നേരെ 180° വരുന്ന ഇന്റെർനാഷണൽ ഡേറ്റ്ലൈനിനെയാണ്.

      ഇതുനു പകരം മക്കയെ അവലംഭിച്ച് കാണുന്ന ഹിലാലിനെ വെച്ച് മാറ്റുകയാണെങ്കിൽ (???) ഇന്നത്തെ സാഹചര്യത്തിൽ ശരിയായി വരാം.

      NB:-
      ഇതെന്റെ വീക്ഷണം മാത്രമാണ്. തെറ്റുകൾ ഉണ്ടായേക്കാം.
      നവംബര്‍ 8, 2012 3:53pm-ന് · 1 ഇഷ്ടം · 1
    • Noufel Mahe എന്‍റെ അറിവിലേക്ക് ഒരു ചോദ്യം. ഹിജ്റ കമ്മിറ്റിക്കാര്‍ നബി മാസം കണ്ടത്‌ വഹിയ് മുഖേനയാണ് എന്ന് പറയുന്നുണ്ടോ?
      നവംബര്‍ 8, 2012 4:33pm-ന് · 1 ഇഷ്ടം · 1
    • Junise Bin Abdul Nazar Noufelക്ക, എനിക്കൊരു ഗ്രൂപ്പിൽ നിന്ന് കിട്ടിയ വിവരമാണ്...
      നവംബര്‍ 8, 2012 4:34pm-ന് · 1 ഇഷ്ടം
    • Noufel Mahe ഹിജ്റ കമ്മിറ്റിക്ക് അങ്ങിനെ വാധമുണ്ടെങ്കില്‍ ആ ഗ്രൂപ്പില്‍ നിന്നും തെളിവ് വാങ്ങി ഇവിടെ പോസ്റ്റ്‌ ചെയ്യൂ
      നവംബര്‍ 8, 2012 4:37pm-ന് · 1 ഇഷ്ടം · 1
    • Junise Bin Abdul Nazar ഈ ഗ്രൂപ്പിൽ ഊളിയിട്ടാൽ കിട്ടുമായിരിക്കുംhttps://www.facebook.com/groups/maasappiravi/
      &
      https://www.facebook.com/groups/166384393457484/permalink/344313492331239/


      MAASAPPIRAVI

      • Unified Islamic Calendar I support a unified Islamic calendar. But its base should be strictly according to the Islamic teachings, not to any false teachings. 1. Hilal (crescent) is the starting si...







      • 1,451 members · Join Group
      നവംബര്‍ 8, 2012 4:46pm-ന് · 1 ഇഷ്ടം
    • Junise Bin Abdul Nazar ഇന്നു പറയുന്ന conjunction സമയത്തുള്ള ചന്ദ്രനെ കാണാൻ സാധിക്കുമോ...??? ഒരിക്കലും ഇല്ല...

      പിന്നെ എങ്ങനെ നബി (സ) അന്നു കണ്ടു...???
      നവംബര്‍ 8, 2012 4:48pm-ന് · 1 ഇഷ്ടം · 1
    • Mujeeb Rahman Paroppady ഒരു സംശയം: 
      ഒരേ വര്‍ഷത്തിലെ ചില മാസങ്ങളില്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ വ്യത്യസ്ത എണ്ണം ദിവസങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു? ഉദാ: റമദാനില്‍ ഗള്‍ഫില്‍ 30 ദിവസം ആണെങ്കില്‍ അതേ വര്‍ഷത്തിലെ റമദാനില്‍ കേരളത്തില്‍ 29 ദിവസങ്ങളേ കിട്ടുന്നുള്ളൂ. ഈ സാഹചര്യത്തില്‍ ഒരാള്
      ‍ക്ക് പ്രയോഗിക മതമായ ഇസ്ലാമിന്റെ ചന്ദ്രമാസ കലണ്ടര്‍******11*8* 
      [പ്രവാചകാ, ജനങ്ങള്‍ നിന്നോട് ചന്ദ്രന്റെ വൃദ്ധിക്ഷയസ്വഭാവങ്ങളെക്കുറിച്ചു ചോദിക്കുന്നു. പറയുക: `അത് മനുഷ്യര്‍ക്ക് തീയതികള്‍ തിട്ടപ്പെടുത്തുന്നതിനും ഹജ്ജിനുമുള്ള അടയാളങ്ങളാകു" വി. ഖു -2-189] 
      എങ്ങിനെ പ്രയോഗവത്ക്കരിക്കുവാന്‍ സാധിക്കും ? ഭുമിയുടെ ആകൃതി കാരണം ഭൂമിയില്‍ എല്ലായിടത്തും ഒരേ സമയം പകലോ അല്ലെങ്കില്‍ രാത്രിയോ ആവാത്തതു കൊണ്ട് പെരുന്നാള്‍ ആഘോഷിക്കുന്നതിലും സമയങ്ങള്‍ വ്യത്യസ്തമാകാം. എന്നാല്‍ ഒരേ മാസത്തിലെ ദിവസങ്ങളുടെ എണ്ണങ്ങള്‍ ലോകത്തെല്ലായിടത്തും ഒരുപോലെയാകേണ്ടതല്ലേ ? ഇങ്ങനെയുള്ള ചോദ്യത്തിന് ഒരമുസ്ലിമിനോട് നമ്മള്‍ എന്ത് മറുപടി പറയും?
      നവംബര്‍ 8, 2012 11:52pm-ന് · 1 ഇഷ്ടം · 1
    • Junise Bin Abdul Nazar Mujeeb Rahmanക്ക, try this, you will get answer... http://www.islamnewsroom.com/news-we-need/1952

      Moon Sighting Calendar (free)
      www.islamnewsroom.com
      Islam Newsroom - News Muslims Need - When We Need It!
      നവംബര്‍ 9, 2012 12:21am-ന് · 1 ഇഷ്ടം
    • Mujeeb Rahman Paroppady THANKS
      നവംബര്‍ 9, 2012 12:22am-ന് · 1 ഇഷ്ടം · 1

    • Pma Nasar Doha ?Haris Karuvelil __ഗുമ്മ" എന്ന ഹദീസില്‍ വന്ന പദമാണ് വിശദീകരിച്ചത്. വളരെ നന്നായി. ഒരു കാര്യം അങ്ങനെയെങ്കില്‍ ശ്രദ്ധിക്കണം അതായതു ഗമാമും ഗുമ്മും തമ്മില്‍ വ്യതാസം കാണുന്നു. ഖുര്‍ആനില്‍ മേഘത്തിനു ഗമാം എന്നാണ് പ്രയോഗിച്ചത് എന്നാല്‍ ഖുറാനില്‍ 10:71 ഇല്‍ ഗുമ്മു പ്രയോഗിച്ചിരിക്കുന്നു എന്നാല്‍ അവിടെ അര്‍ഥം മേഘം എന്നാകുമോ?.>> <<"ഗുമമ്ത" എന്ന പദത്തിന് "അവ്യക്തത" എന്നാണ് അര്‍ത്ഥം എന്ന് പറഞ്ഞു(10:71 ന് അതാകുന്നു യോജിക്കുന്നത്, മേഘത്തിനു പകരം ). അപ്പോള്‍ ച്നദ്രനെ കുറിച്ച് പറയുമ്പോള്‍ അവ്യക്തത ഉള്ള ഒരു ദിവസം (മേഘം എന്ന അര്‍ത്ഥത്തിന് പകരം) എന്ന് പറഞ്ഞാല്‍ എങ്ങിനെയിരിക്കും. അതാണ് ചിന്തിക്കേണ്ടത്. ചന്ദ്രമാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസം ഉണ്ടായിരിക്കും ഇതില്‍ ഒരു ദിവസം ചന്ദ്രന്‍ കലയില്ലാതെ അവ്യക്തമയിരിക്കുo(അമാവാസി). ഈ പ്രതിഭാസം എല്ലാ മാസത്തിലും ഉണ്ടായിരിക്കും ആ ദിവസം ചന്ദ്രമാസത്തിലെ അവസാന ദിവസമാണ്. അങ്ങിനെ ചന്ദ്രന്‍ മറക്കപെടുന്ന ദിവസം നിങ്ങള്‍ പൂര്‍ത്തിയാക്കണം (أكمل .فاقديرلاحو ) എന്ന് ഹദീസില്‍ ഉള്ളത് വ്യാഖനിക്കാന്‍ കഴിയും. ""

      ഇസ്ലാമിക ലോകത്തെ ഏതു മുഹദ്ദിസാണ് ഇങ്ങനെ വ്യഖ്യാനിച്ചുട്ടുള്ളത് ..?അതൊന്നു ഇവിടെ ഉദ്ധരിക്കാമോ ...?
      നവംബര്‍ 9, 2012 6:09am-ന് · 1 ഇഷ്ടം
    • Pma Nasar Doha ?Haris Karuvelil _മേലെ പറഞ്ഞ ഹദീസിനെ ഈ പരുവത്തില്‍ വ്യാഖ്യാനിച്ചു ഒപ്പിക്കുമ്പോള്‍ മറ്റ് പ്രവാചക നിര്‍ദ്ദേശങ്ങളും സഹാബികളുടെ സംഭവങ്ങളും ഇത് പോലെ വ്യാഖ്യാനിച്ചു ഒപ്പിക്കാന്‍ ഏറെ വിയര്‍ക്കേണ്ടി വരും എന്ന കാര്യത്തില്‍ ഹിജ്റ കമ്മിറ്റി ക്കാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല .അത് കൊണ്ട് തന്നെ താങ്കള്‍ മുന്‍പ് പറഞ്ഞ അതായത് ഇസ്ലാമില്‍ ദിവസം തുടങ്ങുന്നത് പകല്‍ കൊണ്ടാണ് എന്ന താങ്കളുടെ വാദം ഇതിനു മുന്‍പ് ഇസ്ലാമിക ലോകത്ത് മാറ്റാരാണ് ഉന്നയിച്ചിട്ടുള്ളത് ...?
      നവംബര്‍ 9, 2012 6:09am-ന് · 1 ഇഷ്ടം
    • Pma Nasar Doha ?Haris Karuvelil _ആദ്യ കാലം മുതലേ അഭിപ്രായ വ്യത്യാസങ്ങള്‍ പണ്ഡിതന്മാര്‍ തമ്മിലുണ്ട് .ഇങ്ങനെ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ ചെയ്തത് പോലെ എല്ലാ പണ്ഡിതന്മാരും സംഘടന രൂപികരിക്കാന്‍  തുടങ്ങിയാല്‍ അതിന്റെ അനന്തര ഫലത്തെ കുറിച്ചു ചിന്തിച്ചി ട്ടുണ്ടോ നിങ്ങള്‍ ...?
      നവംബര്‍ 9, 2012 6:10am-ന് · 1 ഇഷ്ടം
    • Pma Nasar Doha?Haris Karuvelil _ മുസ്ലിം ലോകം അന്ഗീകരിച്ചിട്ടുള്ള ഹജ്ജിലെ അറഫ ദിനത്തിനു മുന്‍പ് നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നിങ്ങള്ക്ക് അതിനുള്ള പ്രവാചക മാതൃക എന്താണ് ..?നിങ്ങള്ക്ക് മുന്പ് ഇസ്ലാമിക ലോകത്തെ ഏതെങ്കിലും പണ്ഡിതര്‍ ഇ പരിപാടി ചെയ്ത തായി രേഖയുണ്ടോ ..?
      നവംബര്‍ 9, 2012 6:10am-ന് · 1 ഇഷ്ടം
    • Pma Nasar Doha ?Haris Karuvelil _ഇജിത്തിഹാദിനു നേരിയ സാധുതയുള്ള ഈ വിഷയത്തില്‍ സമുദായത്തിലെ കുത്തിതിരിപ്പിനു വഴിയൊരുങ്ങുന്നതാണ് ഹിജ്റ കമ്മിറ്റിയുടെ  ഇപ്പോഴത്തെ ബാലിശമായ ശ്രമം എന്നത് നിഷേധിക്കാനാവുമോ ...?
      നവംബര്‍ 9, 2012 6:10am-ന് · 1 ഇഷ്ടം
    • Pma Nasar Doha ലോകത്ത് ഒറ്റ സമയം പെരുന്നാള്‍ ആഘോഷിക്കുക എന്നത് നടപ്പുള്ള കാര്യമല്ല . ഒരേ സമയം എല്ലായിടത്തും പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റില്ല എന്നത് കൊണ്ട് തന്നെ ഒറ്റ ദിവസം ആക്കുമ്പോള്‍ ഭൂമിയിലെ ചിലയിടത്ത് പെരുന്നാളും ചിലയിടത്ത് നോമ്പും ആയിരിക്കും നടപ്പിലാകുക .പ്രവാചക നിര്‍ദ്ദേശവും സഹാബികളുടെ സംഭവങ്ങളും ചേര്‍ത്ത് വെച്ച് പ്രവാചക കാലം മുതല്‍ ഇന്നോളം ലോകത്തെ മുസ്ലിം ഭൂരിപക്ഷം തുടര്‍ന്ന് വരുന്ന ഈ നടപടി ക്രമത്തെ ഹദീസിനു മറ്റൊരു വ്യാഖ്യാനം നല്‍കി തീര്‍ത്തും ബാലിശമായ ശ്രമം നടത്തുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളിലും  ഒരുവിധം മുന്നോട്ടു പോകുന്ന ഈ മുസ്ലിം സമുദായത്തേ ഇനിയും ഭിന്നിപ്പ്  ഉണ്ടാക്കുകയെല്ലാതെ മറ്റെന്തു നന്മയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ..?
      നവംബര്‍ 9, 2012 6:11am-ന് · 1 ഇഷ്ടം · 1

Posted by Unknown at 10:28 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Home
Subscribe to: Post Comments (Atom)




































.











___ഏടുകളില്‍ .._________ _____________________________

ജീവ-സ്പന്ദനം തേടുന്നത് ..

Photobucket _______________________

ഒട്ടുമിക്കവരുടെയും മനസ്.....

Photobucket _______________________

തുല്ല്യ തയില്ലാത്ത അനീതിയുടെ ഇര ..

Photobucket _______________________

അദൃശ്യം ..മനുഷ്യന്‍ .... ജിന്ന് .. Photobucket _______________________

അത്ഭുതമീയാത്ര സംവിധാനം .

Photobucket _______________________

ജീവിതം പുകഞ്ഞുതീരുമ്പോള്‍

Photobucket _______________________

നിറമാര്‍ന്ന സൗന്ദര്യ പകിട്ട് ..

Photobucket _______________________

ഒരിക്കെലെങ്കിലും കുസൃതി തുളുമ്പാത്ത ബാല്യകാലമുണ്ടോ .....

Photobucket _______________________

ഈ തിരിച്ചറിവ്‌ നല്ലതു തന്നെ...............

Photobucket _______________________

ഉമ്മ പുണ്ണ്യത്തിനായുള്ള കലവറ ....

Photobucket ______________________

മൊഴികള്‍ ..ജീവിതനെല്ലിപ്പടികള്‍

Photobucket ______________________

പ്രണയവും കാരുണ്യവും

 photo 426914_521544121210983_2061956317_n.jpg ______________________

വിസ്മയമീ ലോകം ..

Photobucket _______________________ ഫേസ്‌ബുക്ക്‌ സൌഹൃദ സംവാദം __________________

യുക്തിവാദം.... Photobucket

_____ ______ഹജ്ജ്  photo Difference-Between-Hajj-and-Umrah-.jpg ________ ______ ആത്മാവും യുക്തിവാദിയും_____Photobucket _____ _____മനുഷ്യരെ ആടുചോര കുടിപ്പിക്കുന്ന ആചാരങ്ങള്‍ Photobucket_______ യുക്തിവാദിയും ജീവനും 1 യുക്തിവാദിയും ജീവനും 2 Photobucket_____________________ സ്ത്രീ ഇസ്ലാമില്‍ Photobucket

ജമാഅത്തെ ഇസ്ലാമിയുടെ വികലവാദങ്ങള്‍ .........Photobucket ______________ റോഡില്‍ തല്ലിചതക്കപ്പെടുന്ന സ്ത്രീ രക്ത്നങ്ങള്‍

Photobucket ________________ *ഇഖാമാത്തുദ്ദീന്‍. Photobucket ______________ ഇയ്യാക്ക നഅബുദു Photobucket

ദുര്‍ബല ഹദീസ് -ചര്‍ച്ച

Photobucket _____________________

മാസപ്പിറവി -ചര്‍ച്ച

Photobucket

_______________-

Map ഈ ബ്ലോഗിനെ കുറിച്ച്

_____

_________________________ Photobucket _________________________ Photobucket ___________________________ Photobucket _____________________________ Photobucket

Simple theme. Powered by Blogger.